എല്‍ഡിഎഫില്‍ ചെന്നിട്ടും ലതികയ്ക്ക് രക്ഷയില്ല ; തോറ്റു
Dec 13, 2025, 11:21 IST
യുഡിഎഫ് സ്ഥാനാര്‍ത്ഥി സുശീല ഗോപാലകുമാറാണ് ഇവിടെ വിജയിച്ചത്.
നഗരസഭയില്‍ 48ാം വാര്‍ഡില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന് ദയനീയ തോല്‍വി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുശീല ഗോപാലകുമാറാണ് ഇവിടെ വിജയിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക പിന്നീട് എന്‍സിപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ഓഫീസിന് മുന്നില്‍ വച്ച് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
.jpg)


