താമരശ്ശേരി ചുരം വ്യൂ പോയൻ്റിലെ മണ്ണിടിച്ചൽ : ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Landslide at Thamarassery Churam View Point: Traffic partially restored
Landslide at Thamarassery Churam View Point: Traffic partially restored

മാനന്തവാടി : താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ അടിവാരത്തിലേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

tRootC1469263">

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയന്റിന് സമീപം കഴിഞ്ഞ ദിവസമാണ് മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായും തടസപ്പെട്ടത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. 

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്നുമായിരുന്നു പൊലീസ് അറിയിപ്പ്. ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായിജില്ലാകലക്ടറാണ് നിർദേശം നൽകിയത്. ആരും തന്നെ കാഴ്ചകൾ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകൾക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുതെന്നായിരുന്നു നിർദേശം.

Tags