ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചില്‍; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

dead

കൊട്ടക്കമ്പൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍, സഹോദരി എന്നിവരാണ് മരിച്ചത്

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചില്‍. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയില്‍ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags