ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യമുന്നയിച്ച് വിമതവിഭാഗം

‘സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല’; കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി വിമതര്‍. കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗത്തിലുള്ളവര്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നാണ് കര്‍ദിനാള്‍ അനുകൂല വിഭാഗം എടുത്തിരിക്കുന്ന നിലപാട്.

സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിമത വിഭാഗം.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിമത വിഭാഗം വിശ്വാസികള്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിലെത്തി കര്‍ദിനാളിനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. കര്‍ദിനാള്‍ രാജിവച്ച് വിചാരണ നേരിടണമെന്നാണ് ഇവരുയര്‍ത്തിയ ആവശ്യം. എന്നാല്‍, നിലവില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് സിറോ മലബാര്‍ സഭയുടെ നിലപാട്.

Share this story