വയനാട് പുനരധിവാസത്തിൻറെ പേരിൽ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മിൽ നടക്കുന്നത് ഭൂമി കച്ചവടം : പി വി അൻവർ

Land trading between Minister Riyas and estate owners in the name of Wayanad rehabilitation: PV Anwar
Land trading between Minister Riyas and estate owners in the name of Wayanad rehabilitation: PV Anwar

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.വി അൻവർ. താൻ ജയിച്ചില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും അൻവർ പറഞ്ഞു.

വയനാട് പുനരധിവാസത്തിൻറെ പേരിൽ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മിൽ ഭൂമി കച്ചവടമാണ് നടക്കുന്നത്. വന്യജീവി ആക്രമണമാണ് താൻ ഉയർത്തിയ പ്രധാന വിഷയം. ഒരു മനുഷ്യ ജീവന് ഈ സർക്കാർ വിലയിട്ടിരിക്കുന്നത് പത്ത് ലക്ഷമാണ്. മരുമകന് ബേപ്പൂർ ഉത്സവത്തിന് നാല് റീലുണ്ടാക്കാൻ 39,60,000 രൂപയാണ്. 9,60,000 രൂപ രണ്ടു മിനിറ്റിൻറെ റീലിന്. മരുമകന് രണ്ടു മിനിറ്റിൻറെ റീൽ ഉണ്ടാക്കാനും പത്ത് ലക്ഷം, പച്ച മനുഷ്യനെ മൃഗങ്ങൾ കടിച്ചു തിന്നാൽ അതിനും പത്ത് ലക്ഷം. ഈ വിഷയമാണ് അടിസ്ഥാനപരമായി ഉന്നയിച്ചത് -അൻവർ പറഞ്ഞു.

tRootC1469263">

പൊലീസ് മേധാവിയായി അജിത് കുമാറിനെ എത്തിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? സുജിത് കുമാറിനെതിരെ നൽകിയ പരാതിയിൽ ഇതുവരെ റിപ്പോർട്ട് നൽകിയില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

Tags