ഭവനപദ്ധതിക്കായി സ്ഥലം വാങ്ങിയ തുകയുടെ കണക്ക് അറിയില്ല; ചെന്നിത്തല
Apr 6, 2026, 11:17 IST
ഹരിപ്പാട്: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കെപിസിസിയുടെ ഭവനപദ്ധതിക്കായി സ്ഥലം വാങ്ങിയതിന്റെ കണക്ക് സംബന്ധിച്ച വിവരം വ്യക്തമായി അറിയില്ലെന്ന് രമേശ് ചെന്നിത്തല . ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് പുറത്തുവിട്ട കണക്കുകളിൽ തെറ്റുണ്ടെന്ന് മാധ്യമപ്രവർത്തകർ വിശദീകരിച്ചപ്പോൾ കണക്കറിയില്ല എന്നുപറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. വാങ്ങിയ സ്ഥലത്ത് ഭവനനിർമാണം ആരംഭിച്ചിട്ടില്ല. ആവശ്യമായ അനുമതിക്ക് പേപ്പറുകൾ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുമ്പോൾ ഭവനനിർമാണത്തിനാവശ്യമായ തുക കണ്ടെത്തും. നിർമാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ ഭൂമി നൽകാത്തതിനാലാണ് നിർമാണം താമസിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.
.jpg)


