'എന്താ മോനെ, ജയിച്ചു വാ, കൈ പിടിച്ച് ലാലേട്ടൻ'- രമേഷ് പിഷാരടിക്ക് ആശംസകളുമായി ലാലേട്ടൻ
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ‘എന്താ മോനെ ജയിച്ചു വാ..... കൈ പിടിച്ച് ലാലേട്ടൻ’ എന്ന തലക്കെട്ടോടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പിഷാരടി പങ്കുവച്ചത്.ആന്‍റണി പെരുമ്പാവൂരിനെയും ഇരുവർക്കുമൊപ്പം ചിത്രത്തിൽ കാണാം.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം ലഭിച്ചിരുന്നതായി രമേഷ് പിഷാരടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകള്‍. സിനിമ താരങ്ങളെ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേഷ് പിഷാരടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


