കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ൠഗ്വേദ ലക്ഷാർച്ചനയോട് അനുബന്ധിച്ച് ലക്ഷാർച്ചന സ്പെഷ്യൽ കൗണ്ടർ ഉദ്ഘാടനം ചെയ്തു

Laksharchana special counter inaugurated at Kadampuzha Bhagavathy Temple in connection with the Rigveda Laksharchana

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ 24/12/2026 ന് തുടങ്ങി 31/12/2026 വരെ നടക്കുന്ന ൠഗ്വേദ ലക്ഷാർച്ചനയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ലക്ഷാർച്ചന സ്പെഷ്യൽ കൗണ്ടർ ഉദ്ഘാടനം  രാവിലെ 10 മണിക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ്. രഞ്ജൻ നിർവഹിച്ചു.

ദേവസ്വം എഞ്ചിനീയർ വിജയകൃഷ്ണൻ, മാനേജർ ഉണ്ണികൃഷ്ണൻ ദേവസ്വം ജീവനക്കാരായ പി. വിജയൻ, എം അഭയദേവ്,സി. രവികുമാർ ,വി ശിവകുമാർ എന്നിവർ പങ്കെടുത്തു. ഭക്തജനങ്ങൾക്ക് സ്പെഷ്യൽ കൗണ്ടറിൻ്റെ സേവനം എല്ലാദിവസവും രാവിലെ 5 മണി മുതൽ വൈകീട്ട് 7 മണി വരെ ലഭ്യമായിരിക്കും. വാട്ട്സ് ആപ് വഴി ലക്ഷാർച്ചന ബുക്ക് ചെയ്യുന്നതിന് വേണ്ടി 909095 95 65 എന്ന നമ്പറിലേക്ക് KBD എന്ന് മെസ്സേജ് ചെയ്താൽ മതിയാകും.

Tags