'മഴ കുറഞ്ഞതും വൈദ്യുതി കരാര്‍ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമായി'; മന്ത്രി സണ്ണി ജോസഫ്
1600 മെഗാവാട്ട് വൈദ്യുതിയാണ് ആകെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. മഴ കുറവായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന വൈദ്യുതി കരാര്‍ റദ്ദായതും പ്രതിസന്ധിക്ക് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മറികടക്കണമെങ്കില്‍ മഴ പെയ്യണം അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
4.29 രൂപയ്ക്ക് കിട്ടുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധി. പകല്‍ സമയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമില്ല. വായ്പ വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ടി വരുന്നു. പകലും രാത്രിയും കൂടി മാത്രമേ അധിക വൈദ്യുതി കിട്ടുന്നുള്ളു എന്നും അദ്ദേഹം വിശദീകരിച്ചു. വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനം ഒരുക്കാന്‍ തന്നെ 850 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
1600 മെഗാവാട്ട് വൈദ്യുതിയാണ് ആകെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 4500 മുതല്‍ 5000 മെഗാവാട്ട് വരെയാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക വൈദ്യുതി മന്ത്രി വിളിച്ചിരുന്നുവെന്നും ആവശ്യമായ ചര്‍ച്ചകള്‍ തമ്മില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
.jpg)

