കോഴിക്കോട് തെങ്ങില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

death

ചേനോളിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയതായിരുന്നു വിജയൻ.

കോഴിക്കോട് : പേരാമ്പ്ര ചേനോളിയില്‍ തെങ്ങില്‍ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.കല്‍പ്പത്തൂർ കുറുക്കയില്‍ മീത്തല്‍ വിജയൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

ചേനോളിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയതായിരുന്നു വിജയൻ. ജോലിയിലേർപ്പെട്ടിരിക്കെ പെട്ടെന്ന് തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതയായ കമലയാണ് വിജയന്റെ ഭാര്യ. നിലവില്‍ പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

Tags