സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത ഇഞ്ചി ഉണക്കി ബ്രാൻഡാക്കി കൃഷി മന്ത്രിക്ക് സമ്മാനിച്ച് കുട്ടുവും കുഞ്ചുവും

google news
kuttu

മാനന്തവാടി: കൃഷിയിൽ തങ്ങൾക്ക് പ്രോത്സാഹനമായ സ്വന്തം കൃഷി മന്ത്രിക്ക് സമ്മാനമായി കുട്ടുവും കുഞ്ചുവും സമ്മാനിച്ചത് അവർ സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത്  ബ്രാൻഡ് ചെയ്ത ഉണക്കിയ ഇഞ്ചി. കൃഷി വകുപ്പ് മാനന്തവാടിയിൽ സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിക്ക് കൃഷി മന്ത്രി പി.പ്രസാദ് എത്തിയപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ കുട്ടുവും കുഞ്ചുവും എന്നറിയപ്പെടുന്ന ചങ്ങാലിക്കാവിൽ എയ്ഡൻ വർക്കി ഷിബുവും സഹോദരൻ എയ്ഡ്രിയാൻ ജോൺ ഷിബുവും വെള്ളമുണ്ടയിൽ നിന്നും മന്ത്രിയെ കാണാനെത്തിയത് .

ഒന്നര വർഷം മുമ്പ് ഇവരുടെ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ മന്ത്രി പി.പ്രസാദ് ഇവർക്ക് ആശംസകൾ നേർന്ന് വീഡിയോ സന്ദേശം അയച്ചിരുന്നു. 2021-ലെ വിദ്യാർത്ഥി കർഷക അവാർഡ് ജേതാക്കൾ കൂടിയാണ് ഇരുവരും.തങ്ങളുടെ കൃഷി വിവരങ്ങൾ പൂർണ്ണമായും ചിത്രീകരിച്ച് കുട്ടുകുഞ്ചു എന്ന പേരിൽ  യൂടൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.

കഴിഞ വർഷം ഇവർ തോട്ടത്തിലും വീട്ട് മുറ്റത്ത് ഗ്രോബാഗിലുമായി കൃഷി ചെയ്ത ഇഞ്ചി ഉണക്കി വീട്ടിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇത് മാനന്തവാടി ആസ്ഥാനമായ ടി ഫാം വയനാട് പ്രൊഡ്യൂസർ കമ്പനിയുടെ സഹായത്തോടെ പാക്ക് ചെയ്ത് ജിഞ്ചർ 12 എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് മന്ത്രിക്ക് സമ്മാനിച്ചത്. പായ്ക്കിൽ  കൃഷിക്കാരൻ്റെ വിവരങ്ങൾ എന്ന സ്ഥലത്ത് സ്റ്റുഡൻ്റ് ഫാർമർ കുട്ടുകുഞ്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.   

കുട്ടികളുടെ ഈ പ്രവർത്തനം ആവേശവും പ്രചോദനവുമാണന്ന് പറഞ കൃഷി മന്ത്രി ഇരുവരെയും ചേർത്ത് പിടിച്ച് അഭിനന്ദിച്ചു.മാനന്തവാടി എം.എൽ.എ.ഒ.ആർ.കേളുവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ഒ.ആർ.കേളുവും   ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags