തിരുവല്ല കുറ്റൂർ എം.സി റോഡിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണു ; ഗതാഗതം തടസ്സപ്പെട്ടത് ഒരു മണിക്കൂർ

A tree branch broke and fell on MC Road at Kuttoor, Thiruvalla; traffic was disrupted for an hour.

 തിരുവല്ല : കുറ്റൂർ  എം. സി റോഡിൽ തോണ്ടറ പാലത്തിനും സമീപം സ്വകാര്യവ്യക്തിയുടെ വാഹമരം ഒടിഞ്ഞുവീണ് കല്ലിശ്ശേരി മുതൽ  തിരുവല്ല വരെ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
   
തിരുവല്ല  പോലീസും ഫയർ ആൻ്റ് റെസ്‌ക്യു സർവ്വീസും സ്ഥലത്ത് എത്തി റോഡിൽ വീണ മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ബാക്കി  ഒടിയാതെ നിന്ന ശിഖരം  ഫയർ ഫോഴ്‌സ് വാഹനത്തിൽ  കെട്ടിവലിച്ചും മുറിച്ചു  നീക്കി.  8.45 ഓടെ  ഗതാഗതം  പൂർവ്വസ്ഥിതിയിലായി.

Tags