കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം ; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്
May 2, 2026, 11:15 IST
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി പോവുകയായിരുന്ന ഒരു പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിച്ച ആഘാതത്തിൽ പിക്കപ്പ് വാൻ റോഡരികിലെ പത്തടി താഴ്ചയുള്ള കൾവർട്ടിലേക്ക് മറിഞ്ഞു. വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
.jpg)

