കുറ്റിപ്പുറം ബസ് അപകടം ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷിക്കും : ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ

Transport Commissioner to probe Kuttippuram bus accident: Transport Minister C.P. John.

 മലപ്പുറം:കുറ്റിപ്പുറം ബസ് അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് അമിത വേഗതയിലാണോയെന്ന കാര്യം പരിശോധിക്കും.

 റോഡിൻ്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പൊലിസിന് പുറമേയുള്ള അന്വേഷണമാണ് ഗതാഗത വകുപ്പ് നടത്തുക വൈഷ്ണവെന്ന ചെറുപ്പക്കാരൻ്റെ ബസ് അപകട മരണം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Tags