‘കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​ത്’ ; ആഞ്ഞടിച്ച് ജി. സുധാകരൻ

sudhakaran

 ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​തെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ലെ യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മു​ൻ സി.​പി.​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി.​പി.​എം കു​ട്ട​നാ​ട്​ താ​ലൂ​ക്ക്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ത​ന്നോ​ട്​ കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​ത​ത്. ച​ളി​യി​ൽ ച​വി​ട്ടി​താ​ഴ്ത്തു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. 

ആ​ല​പ്പു​ഴ ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ട്ടി​യ​ല്ലെ​ന്നും പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​​ളു​ടേ​താ​ണെ​ന്നും​ സു​ധാ​ക​ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നാ​ണ്​ സി.​പി.​എ​മ്മി​നെ ഭ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി തി​രു​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ന​ന്നാ​യി​ട്ട്​ വാ​യി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന എം.​എ. ബേ​ബി ന​ല്ല​വ​നാ​ണ്. പ​റ​ഞ്ഞി​ട്ട്​ എ​ന്തു​കാ​ര്യം?. കേ​ര​ള​ത്തി​ൽ എ​ന്ത്​ പ്ര​ത്യ​ശാ​സ്ത്രം, എ​ന്ത്​ ആ​ദ​ർ​ശം, വ​ൻ​കി​ട​ക്കാ​രു​ടെ​യും സ​മ്പ​ന്ന​മാ​രു​ടെ​യും കൂ​ടെ​യാ​ണ്​ പാ​ർ​ട്ടി. ഇ​ത്​ പ​റ​യു​ന്ന​ത്​ ന​ശി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, സ്വ​യം​വി​മ​ർ​ശ​ന​ത്തി​നാ​ണ്. സെ​ക്കു​ല​ർ പാ​ർ​ട്ടി​ക​ളാ​യ ക​മ്യൂ​ണി​സ്റ്റും കോ​ൺ​ഗ്ര​സും കേ​ര​ള​ത്തി​ൽ വേ​ണം. 

Tags