കുന്നാർ ഡാം: ശബരിമല ഭക്തർക്ക് ദിവസവും 2.5 കോടി ലിറ്റർ വെള്ളം നൽകുന്ന ജീവധാര
ശബരിമല: ശബരിമലയിലേക്കാവശ്യമായ വെള്ളം എത്തുന്നത് കുന്നാർ ഡാമിൽ നിന്നും ചെക്ക്ഡാമിൽ നിന്നും. ഒരു ദിവസം രണ്ടര കോടി ലിറ്റർ വെള്ളമാണ് സന്നിധാനത്ത് പണ്ടിത്താവളത്തിലെ വിവിധ ടാങ്കുകളിൽ എത്തുന്നത്. കുന്നാറിലെ വെള്ളമാണ് സന്നിധാനത്തെ പ്രധാന കുടിവെള്ള സ്രോതസ്സ് .വേനൽ കടുത്താൽ മറ്റ് രണ്ട് ജലസ്രോതസുക ളായ ചെക്കു ഡാമിലെയും കുമ്പളാംതൊട്ടിലേയും ജലലഭ്യതയില്ലാതെയാകും.നിലവിൽ 15 ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഡാമിനുള്ളത്.
tRootC1469263">സന്നിധാനത്ത് നിന്നും 1500 മീറ്റർ ഉയരത്തിലുള്ള കുന്നാറിൽ നിന്നും ഊർജ്ജത്തിൻ്റെ സഹായമില്ലാതെ ഗ്രാവിറ്റി ഫ്ളോയിലൂടെയാണ് വെള്ളം എത്തുന്നത്. അതിനാൽ വൈദ്യുതി ചാർജിനത്തിൽ പണം നഷ്ടപ്പെടുന്നില്ല. ഇവിടെ നിന്നും എത്തുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ടാങ്കുകളിൽ സൂക്ഷിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പാണ്ടിത്താവളത്തിൽ വിവിധ ടാങ്കുകളാണ് ഉള്ളത്. ഇതിൽ 70 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ളതാണ് ഏറ്റവും വലിയ ടാങ്ക് .
ഇതിൽ 70 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാകും.പമ്പയിൽ നിന്ന് വാട്ടർ അതോറിറ്റി വെള്ളം പമ്പ് ചെയ്ത് ശരംകുത്തി ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്യുന്നുണ്ട്. ദിവസവും നാല്പത് ലക്ഷം ലിറ്റർ വെള്ളം വാട്ടർ അതോറിറ്റി പമ്പ് ചെയ്ത് സന്നിധാനത്ത് എത്തിക്കുന്നുണ്ട്.
.jpg)

