കുന്നംകുളത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

accident

 കുന്നംകുളം : ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആനായ്ക്കൽ കാണിയാമ്പാലിലാണ് അപകടം. കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രകാശന്റെ മകൻ പ്രണവ് (26), മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.

tRootC1469263">

കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ച് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു. ഇവരുടെ സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ മുന്നിൽ പോയിരുന്നു. ഇവർ വരുന്നത് കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags