പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണന് അട്ടിമറി വിജയം; 7487 വോട്ടുകൾക്ക് വിജയിച്ചു
പയ്യന്നൂർ: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ സി.പി.എം വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം. 14 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ 7487 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ പിടിച്ചെടുത്തു. കുഞ്ഞികൃഷ്ണൻ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെയാണ് തോൽപ്പിച്ചത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും അഴിമതി ആരോപണങ്ങളും മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായെന്നാണ് ഈ ഫലസൂചനകൾ വ്യക്തമാക്കുന്നത്.
അതേസമയം സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.
.jpg)

