രാവിലെ മുതൽ മുതൽ വൈകീട്ട് വരെ കുഞ്ഞികൃഷ്ണാ കുഞ്ഞികൃഷ്ണായെന്ന് ജപിച്ചോളൂ , ഓരോ ദിവസവും അതിന് മറുപടി പറയാൻ കഴിയില്ലെന്ന് എംവി ഗോവിന്ദൻ

Chant Kunji Krishna, Kunji Krishna from morning till evening, you won't be able to answer it every day, says MV Govindan


കണ്ണൂർ : പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് മറുപടി പറയേണ്ട ഉത്തരവാദിത്വം സി.പി. എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂരിൽ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്നു അദ്ദേഹം.

tRootC1469263">

ഇപ്പോൾ പാർട്ടിക്ക് പുറത്തായ ഒരാൾ പറയുന്നതിനെല്ലാം മറുപടി പറയേണ്ട ബാദ്ധ്യത പാർട്ടിക്കില്ല പറയാനുള്ള കാര്യമെല്ലാം പയ്യന്നൂരിൽ പറഞ്ഞിട്ടുണ്ട് ഇനിയും പറയേണ്ടിടത്ത് കാര്യങ്ങൾ പറയും. ഓരോ ദിവസവും കുഞ്ഞികൃഷ്ണന് മറുപടി പറയാൻ കഴിയില്ല വികസന മുന്നേറ്റ ജാഥ നടത്തുന്നത് അതിനല്ല. വി. കുഞ്ഞികൃഷ്ണൻ്റെ ത് ഒരു പ്രദേശികവിഷയം മാത്രമാണ്. അതവിടെ തന്നെ പരിഹരിക്കും. നിങ്ങൾ കുറെ ദിവസമായി കുഞ്ഞികൃഷ്ണൻ്റെ കാര്യം മാത്രം ചോദിക്കുന്നു നിങ്ങൾ കുഞ്ഞികൃഷ്ണാ, കുഞ്ഞികൃഷ്ണാ യെന്ന് ജപിച്ചോളൂ ഞങ്ങൾക്ക് അതിൽ ഉത്കണ്ഠയൊന്നുമില്ലെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
 

Tags