കുടുംബശ്രീയിൽ ഡിഗ്രിക്കാർക്ക് അവസരം; 20,000 രൂപ ശമ്പളം
എറണാകുളം: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലുള്ള നിർവ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി എഫ്‌ഐ എംഐഎസ്) ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ മെയ് 08ന് മുൻപായി അപേക്ഷ നൽകണം.
tRootC1469263">പ്രായപരിധി: 2025 മാർച്ച് 31 ന് 35 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി 20,000 രൂപ ലഭിക്കും.
യോഗ്യത
വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഡിഗ്രി കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എം.എസ് വേഡ്, എക്‌സൽ). അപേക്ഷകർ കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറിയിൽ ഉൾപ്പെട്ടവരായിരിക്കണം.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകും.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.
അപേക്ഷ
താൽപര്യമുള്ളവർ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം പൂരിപ്പിച്ച് പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, എറണാകുളം ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മെയ് 08ന് വൈകുന്നേരം അഞ്ചിന് മുൻപായി ചുവടെ നൽകിയ വിലാസത്തിലേക്ക് അയക്കണം.
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, എറണാകുളം സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, പിൻ-682030
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും വെയ്‌ക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ ബി.സി- മൂന്ന് ഒഴിവിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
.jpg)


