കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Updated: May 27, 2026, 10:41 IST
സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു
തിരുവനന്തപുരം : ഫെബ്രുവരിയിൽ നടന്ന സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ–ടെറ്റ്) ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്. സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു
.jpg)

