കെടെറ്റ് ഡിസംബർ സെഷൻ അപേക്ഷ തീയതി നീട്ടി

ktet


കെടെറ്റ് ഡിസംബർ സെഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. ജനുവരി ഏഴ് വരെ ആയിരുന്നു ആദ്യം തീയതി നീട്ടിനൽകിയത്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പല തവണ ശ്രമിച്ചപ്പോഴാണ് പലർക്കും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചത്.

tRootC1469263">

ഫെബ്രുവരി 21- നും 23- നുമാണ് പരീക്ഷ നടത്തുക. കെടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.

Tags