കെടെറ്റ് : അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

k tet

 തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 7ന് അവസാനിക്കും. ഡിസംബർ സെഷനിലേക്കുള്ള അപേക്ഷ 7വരെ വരെ പി‍ഴയില്ലാതെ ഓൺലൈനായി സമർപ്പിക്കാം. 22/12/2025 മുതൽ 30/12/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരം ജനുവരി 7 വരെയുള്ള തീയതിയിൽ അവസരം ഉണ്ട്. 

tRootC1469263">

അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്‌ത്‌ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടു‌കൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണ്.

Tags