വിദ്യാർത്ഥിയോടുള്ള കെ ടി ജലീലിൻ്റെ നിലപാട് കാലഘട്ടത്തിന് നിരക്കാത്തത്: മന്ത്രി എ പി അനിൽകുമാർ
കണ്ണൂർ: വിദ്യാർത്ഥിയോടുള്ള മുൻ മന്ത്രി കെ.ടി. ജലീലിന്റെ നിലപാട് കാലഘട്ടത്തിന് നിരക്കാത്തത്തെന്ന് മന്ത്രി എ.പി. അനിൽകുമാർ . പഴയ കാലഘട്ടത്തിലെ കുട്ടികളെ അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതിയിലാണ് ഇന്നും അധ്യാപകൻ കൂടിയായിരുന്ന കെ.ടി. ജലീൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രക്ഷിതാക്കൾക്കു പോലും കുട്ടികളെ ശാസിക്കുന്നതിന് പരിമിതിയുള്ളപ്പോഴാണ് കെ.ടി. ജലീൽ പൊതുവേദിയിൽ വിദ്യാർഥികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ വിളിച്ചു വരുത്തി ശിക്ഷിച്ചത് അത് ശരിയെല്ല. ഇത് അവരെ മാനസി മായി തളർത്താനെ ഉപകരിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനം യുക്തമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി . പറഞ്ഞു. നിലവിൽ കെപി സിസിക്ക് പ്രസിഡന്റും മറ്റ് ഭാരവാഹികളും ഉണ്ട്. പാർട്ടി അധ്യക്ഷൻ മന്ത്രിയായതു കൊണ്ട് അദ്ദേഹം സ്ഥാനം ഒഴിയാൻ സന്നദ്ധമായ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കാൻ തീരുമാനിച്ചത്. കെപിസിസിയുടെ പ്രവർത്തനം ഇപ്പോഴും പതിവുപോലെ തന്നെ നടക്കുന്നുണ്ട്. കെപിസി സി പ്രസിഡന്റ് നിയമന കാര്യത്തിൽ മാധ്യമങ്ങൾ അനാവശ്യ ധൃതി കാണിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
.jpg)

