അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെ സുധാകരൻ

google news
k sudhakaran
ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. ഇതുപോലെ പൊലീസ് നിഷ്ക്രിയമായ കാലം വേറെയില്ല. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

തിരുവനന്തപുരം: അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും കെ സുധാകരൻ വിമര്‍ശിച്ചു.

 സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണെന്നാണ്  സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. ഇതുപോലെ പൊലീസ് നിഷ്ക്രിയമായ കാലം വേറെയില്ല. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്‍റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Tags