തന്നെ മാറ്റേണ്ട സാഹചര്യമില്ല, ഹൈക്കമാൻഡ് തീരുമാനിച്ചാൽ അനുസരിക്കും ; തുടരാൻ താൽപര്യമില്ലെങ്കിൽ ഗുഡ് ബൈ : കെ. സുധാകരൻ

There is no need to change him, if the high command decides, I will obey. If I am not interested in continuing, then goodbye: K. Sudhakaran
There is no need to change him, if the high command decides, I will obey. If I am not interested in continuing, then goodbye: K. Sudhakaran


കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ സുധാകരന്‍ എം.പി. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരന്‍ കണ്ണൂർ നടാലിലെ വീട്ടിൽ നിന്നും മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

tRootC1469263">

'ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കാനേ എനിക്ക് യോഗമുള്ളൂ. ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഹൈക്കമാന്‍ഡ് തീരുമാനം മനസ്സാ ശിരസ്സാ സ്വീകരിക്കും. വിഷയത്തില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം എന്റെ കൂടി തീരുമാനമാണെന്നും, കെ സുധാകരന്‍ പറഞ്ഞു.

അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തന്നോട് സൂചിപ്പിച്ചിട്ടില്ല. മാറ്റം അനിവാര്യമാണെന്ന തോന്നല്‍ തനിക്കില്ല. പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ഹൈക്കമാന്‍ഡാണ്. അവർക്ക് തുടരാൻ താൽപ്പര്യമില്ലെങ്കിൽ ഗുഡ് ബൈ പറയും. നിലവില്‍ താൻ സംതൃപ്തനാണ്. സന്തോഷവാനാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
 

Tags