യുസി കോളജില്‍ പ്രിന്‍സിപ്പാളിന് നേരെ കരി ഓയില്‍ ഒഴിച്ച് കെഎസ് യു പ്രതിഷേധം

ksu

കോളേജില്‍ നിന്ന് പുറത്താക്കിയ ചില വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായിരുന്നു


ആലുവയിലെ യുസി കോളജില്‍ പ്രിന്‍സിപ്പാളിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രിന്‍സിപ്പാള്‍ ഡോ. മിനി ആലീസിന് നേരെ കരി ഓയില്‍ ഒഴിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കോളേജില്‍ നിന്ന് പുറത്താക്കിയ ചില വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായിരുന്നു. ആവശ്യത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തിപ്പെടുത്തുകയും പിന്നീട് പ്രിന്‍സിപ്പാളിനെ ലക്ഷ്യമിട്ട് കരി ഓയില്‍ പ്രയോഗിക്കുകയുമായിരുന്നു.

tRootC1469263">

സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. പ്രതിഷേധത്തില്‍ പങ്കെടുത്ത കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ ആമീന്‍, മിവ ജോളി എന്നിവരുള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags