രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്യു പാലക്കാട് ജനറല്‍ സെക്രട്ടറി
രാഹുലേട്ടന്റെ കൂടെയുണ്ടാകും. എംഎല്‍എയുടെ കൂടെ വരുന്നതില്‍ എന്താണ് പ്രശ്നമെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്യു പാലക്കാട് ജനറല്‍ സെക്രട്ടറി ഇക്ബാല്‍. കോണ്‍ഗ്രസ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തുവെന്ന് പറഞാലും പാലക്കാടിന്റെ എംഎല്‍എയാണ് രാഹുല്‍. രാഹുലേട്ടന്റെ കൂടെയുണ്ടാകും. എംഎല്‍എയുടെ കൂടെ വരുന്നതില്‍ എന്താണ് പ്രശ്നമെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
tRootC1469263">15 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് പാലക്കാട് എംഎല്‍എ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
.jpg)

