'കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല, ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ട്' : ഗൺമാന്‌റെ മൊഴി

Incident of attack on Minister Veena George at Kannur railway station; RPF says no CCTV footage of assault received

 കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കുരുക്കിലാക്കി ഗണ്‍മാന്‌റെ പുതിയ മൊഴി. കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ് സംബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടാണെന്നാണ് ഗണ്‍മാന്‍ അഭിലാഷ് പറയുന്നത്.

എസ്‌ഐടിക്കാണ് അഭിലാഷ് മൊഴി നല്‍കിയത്. വീണയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിന്‌റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുക.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസാണിത്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്‌യു ആരോപിച്ചിരുന്നു. ഇതിലടക്കമാണ് അന്വേഷണം.

Tags