റോബിന്‍ ബസിനെ പൂട്ടാന്‍ കെഎസ്ആര്‍ടിസി തന്ത്രം ; കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുന്നു

google news
ksrtc

മോട്ടോര്‍ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിന്‍ ബസിനെ പൂട്ടാന്‍ പുതിയ തന്ത്രവുമായി കെ എസ് ആര്‍ടിസി. ഞായറാഴ്ച മുതല്‍ പത്തനംതിട്ട- ഈരാറ്റുപേട്ട- കോയമ്പത്തൂര്‍ വോള്‍വോ എസി സര്‍വീസ് ആരംഭിക്കും.
പത്തനംതിട്ടയില്‍ നിന്നും രാവിലെ 4.30 ന് ആരംഭിക്കുന്ന സര്‍വീസ് തിരികെ കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടും.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ ,മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സര്‍വീസ്.
 

Tags