ശബരിമലയ്ക്കായി കെഎസ്ആര്‍ടിസിയുടെ പുതിയ പാക്കേജ്; പമ്പയിലേക്ക് ബസുകള്‍ ചാര്‍ട്ട് ചെയ്യാം

Due compensation will be provided to the families of the driver and conductor who died in the KSRTC bus accident: Minister C.P. John.

ചാര്‍ട്ടേര്‍ഡ് സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. 

ശബരിമലയ്ക്കായി കെഎസ്ആര്‍ടിസിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ചാര്‍ട്ട് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. ചാര്‍ട്ടേര്‍ഡ് സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. 

എവിടെയാണോ അയ്യപ്പന്‍മാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും. 45 ടിക്കറ്റുകള്‍ നിര്‍ബന്ധമാണ്, അതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. സംഘങ്ങളൊക്കെ ചേര്‍ന്ന് എണ്ണം തിരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സാന്നിധ്യം ആവശ്യമെന്ന് കരുതുന്ന സര്‍ക്കാരാണിതെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗതത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ എതിരല്ല. ശബരിമലയിലേക്ക് ബസും ട്രക്കും ലീസിനെടുത്ത് തുടങ്ങി. ട്രക്കുകള്‍ കൂടി എത്തിയാല്‍ തങ്ങള്‍ ലാഭത്തിലാകുമെന്ന് വ്യക്തമാക്കിയ മന്ത്രി കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ല ഉദിച്ചുയരുന്ന സൂര്യനാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags