കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ
യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്.
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതൽ ആരംഭിക്കും.
തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒൻപതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
.jpg)

