ദേശീയപാതയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി; നടപടിക്കൊരുങ്ങി എംവിഡി
Updated: Sep 5, 2026, 10:50 IST
കഴിഞ്ഞദിവസം സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു.
കോഴിക്കോട്:കോഴിക്കോട് ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് ബൈപ്പാസിലൂടെയാണ് ആറ് കിലോമീറ്റര്‍ ദൂരം തെറ്റായ ദിശയില്‍ ബസ് ഓടിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.. അന്നേ ദിവസം ഡ്യൂട്ടിയുലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും എംവിഡി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു.
.jpg)

