കെഎസ്ആർടിസി ടിക്കറ്റുകൾ ഇനി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാം
തിരുവനന്തപുരം : യാത്രക്കാർക്ക് ഡിജിറ്റൽ യാത്രാസേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ കെഎസ്ആർടിസി ഇതിന്റെ ഭാഗമായി എ ഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ഓഗസ്റ്റ് 6 വ്യാഴാഴ്ച നിലവിൽ വരും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ പുതിയ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറായ 149 മന്ത്രി ഉദ്ഘാടനം ചെയ്യും.
കെഎസ്ആർടിസിയുടെ കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ കൊറിയർ സേവനത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളിധരൻ അധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
അതിനിടെ, സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ മാധ്യമങ്ങളോട് ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യക്തിപരമായി അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വാക്കുകൾ ഉപയോഗിച്ചതിൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിത്തിരക്കി കയറുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഖേദപ്രകടനം.
.jpg)

