കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ മാനേജറാവാം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം


കെഎസ്ആര്‍ടിസി-സ്വിഫ്റ്റില്‍ ജോലി നേടാം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കെഎസ്ആര്‍ടിസി-സ്വിഫ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
tRootC1469263">പ്രായപരിധി
60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂണ്‍ 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
എംബിഎ യോഗ്യത ഉണ്ടായിരിക്കണം.
വലിയ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളില്‍ ജോലി ചെയ്തുള്ള 15 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ ലിങ്കില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോസ്റ്റ് തിരഞ്ഞെടുക്കുക.