കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

DEATH

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് എതിർദിശയില്‍നിന്ന് എത്തിയ സോനു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് : പുതിയങ്ങാടി അത്താണിക്കലില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.വെങ്ങളം കാട്ടിലപ്പീടിക പള്ളിയറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സോനു (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി അത്താണിക്കല്‍ കോയ റോഡിലായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് എതിർദിശയില്‍നിന്ന് എത്തിയ സോനു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.കൂട്ടിയിടിയുടെ ആഘാതത്തില്‍ സോനുവിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് പിന്നാലെ യുവാവിനെ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുധീഷ്ബാബു-ബീന ദമ്പതികളുടെ മകനാണ് സോനു. സൂര്യയാണ് സഹോദരി

Tags