കെഎസ്ആര്‍ടിസി ശമ്പള വിതരണം; തൊഴിലാളി സംഘടനകളുമായി നടത്താനിരുന്ന മന്ത്രിതല ചര്‍ച്ച മാറ്റി
Sun, 19 Mar 2023

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ശനിയാഴ്ച നടത്താനിരന്ന ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂണിയനുകളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞാഴ്ച ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.