കെഎസ്‌ആർടിസിയുടെ പ്രോജക്റ്റ് സൂര്യയ്ക്ക് തുടക്കമായെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

Due compensation will be provided to the families of the driver and conductor who died in the KSRTC bus accident: Minister C.P. John.

 പ്രവർത്തന ശൈലിയിലും രൂപത്തിലും വിപ്ലവകരമായ മാറ്റങ്ങളുമായി കെഎസ്‌ആർടിസിയുടെ പ്രോജക്റ്റ് സൂര്യയ്ക്ക് തുടക്കമായെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു.കോടികൾ ചെലവഴിച്ച്‌ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച്‌ നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രോജക്റ്റ് സൂര്യയിൽ നടപ്പാക്കുന്നത്. 

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണിത്. ഇതിനൊപ്പം, സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക്ക്ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെഎസ്‌ആർടിസി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Tags