കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ല: ഹൈക്കോടതി നിർദേശം തള്ളി സർക്കാർ ഉത്തരവിറക്കി
Nov 2, 2026, 12:18 IST
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. പെൻഷൻ വർധിപ്പിച്ചാൽ കെഎസ്ആർടിസിക്ക് പ്രതിമാസം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിലവിൽ കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾ പോലും കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ സാഹചര്യത്തിൽ പെൻഷൻ വർധനവ് സാധ്യമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
.jpg)

