കെ.എസ്.ആർ.ടി.സി ആഡംബര ബസ് നാളെ മുതൽ
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ എക്സിക്യൂട്ടീവ് എ.സി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച ആരംഭിക്കും. തിരുവനന്തപുരം -എറണാകുളം റൂട്ടിലാണ് സർവീസ്. ഓൺലൈൻ ബുക്കിങ് തുടങ്ങി.
തിങ്കൾ മുതൽ വെള്ളി വരെയാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈകോടതി വഴി രാവിലെ ഒമ്പതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരിച്ച് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് രാത്രി ഒമ്പതേ മുക്കാലിന് തിരുവനന്തപുരത്ത് എത്തും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്.
36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനമുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസ്സിലെ ശുചിമുറിയും ദീർഘദൂര യാത്രക്ക് ഏറെ സഹായകമാകും.യു.എസ്.ബി ചാർജിങ് പോർട്ടുകളും സൗജന്യ വൈഫൈ സൗകര്യവും ഉണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാൻ 94470 71021 എന്ന നമ്പറിലേക്ക് ‘Hai’ എന്ന് സന്ദേശം അയച്ചാൽ മതി.
.jpg)

