കെ എസ്‌ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും സര്‍വീസ് റോഡു വഴി പോകണമെന്ന് വീണ്ടും ഉത്തരവിറങ്ങി

ksrtc

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം വിധിച്ചാല്‍ അത് ജീവനക്കാരില്‍നിന്ന് ഈടാക്കി നല്‍കാനാണ് മാനേജ്‌മെന്റ് നീക്കം.

കൊല്ലം: കെ എസ്‌ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും സര്‍വീസ് റോഡു വഴി പോകണമെന്ന് വീണ്ടും ഉത്തരവിറങ്ങി. ആദ്യം ഉത്തരവിറങ്ങിയിട്ടും ഡ്രൈവര്‍മാര്‍ ഇത് അനുസരിക്കാതെ ഉയരപാതവഴി പോകുന്നതിനാല്‍ വലിയ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കിയത്.സര്‍വീസ് റോഡ് വഴി പോയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

tRootC1469263">

കെഎസ്‌ആര്‍ടിസി ബസുകള്‍ ഉയരപാതയിലൂടെ പോകുമ്പോള്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പറ്റില്ല. വെറുതേ ബസ് ഓടിച്ചു പോവുകയാണ്. ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ ലഭിക്കേണ്ട പണം ഇതു വഴി നഷ്ടമാകുന്നു.

സര്‍വീസ് റോഡുകളിലെ ബസ്സ്റ്റോപ്പുകളിലാണ് യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്നത്. സര്‍വീസ് റോഡിലൂടെ ബസ് വരാതാകുമ്പോള്‍ യാത്രക്കാര്‍ സമാന്തര സര്‍വീസ് പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കും.ഇത് മൂലം വലിയ നഷ്ടം കെ എസ് ആര്‍ സിക്ക് ഉണ്ടാകുന്നു.

സര്‍വീസ് റോഡിലെ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കാത്തതുമൂലം, യാത്രക്കാര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി സിഎംഡിയെ ഒന്നാം പ്രതിയാക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതികളെത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം വിധിച്ചാല്‍ അത് ജീവനക്കാരില്‍നിന്ന് ഈടാക്കി നല്‍കാനാണ് മാനേജ്‌മെന്റ് നീക്കം.

Tags