വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷൻ പരിഷ്കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

google news
pensions

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷൻ പരിഷ്കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്കരിക്കണമെന്നായിരുന്നു ആവശ്യം. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

Tags