സര്‍വീസ് നടത്തുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

death
death

നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)നെയാണ് ദേശീയ പാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങി പോയതിന് പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സര്‍വീസ് നടത്തുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)നെയാണ് ദേശീയ പാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങി പോയതിന് പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ടോള്‍പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങി പോയത്. യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റി വിട്ടിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി.

tRootC1469263">

പരാതി നല്‍കിയതിന് പിന്നാലെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണലി പാലത്തിന് സമീപത്ത് നിന്ന് ബാബുവിന്റെ ഫോണ്‍ ലഭിച്ചിരുന്നു. ആത്മഹത്യയിലേക്ക് ബാബുവിനെ നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Tags