സ്വകാര്യ ബസുകൾ വാടകക്കെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും ; സിപി ജോൺ

Due compensation will be provided to the families of the driver and conductor who died in the KSRTC bus accident: Minister C.P. John.

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിലൂടെ നിലവിലുള്ള യാത്രാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വഴുതക്കാട് ട്രാൻസ് ഭവനിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ നിർണായക ചർച്ചയിലാണ് മന്ത്രി ഈ തീരുമാനം വ്യക്തമാക്കിയത്. ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ അനുകൂല നടപടികൾ സ്വീകരിക്കാമെന്നും യോഗത്തിൽ അദ്ദേഹം ഉറപ്പുനൽകി. ബസുകളുടെ സർവീസ് കാലപരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമീഷൻ സമർപ്പിച്ച ശിപാർശകൾ നിയമാനുസൃതം നടപ്പിലാക്കും.

കൂടാതെ, ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് പെർമിറ്റ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ കൃത്യമായി ചർച്ച ചെയ്യുന്നതിനും സർക്കാരുമായി നിരന്തരമായ ആശയവിനിമയം ഉറപ്പാക്കുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാകും ഈ സമിതി പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ഡി. ബാലമുരളി, ട്രാൻസ്‌പോർട്ട് കമീഷണർ സ്പർജൻ കുമാർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജു, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഹംസ ഏരിക്കുന്നൻ, കെ. സത്യൻ, പാലമുറ്റത്ത് വിജയകുമാർ, എം.എസ്. പ്രേംകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

Tags