അയ്യപ്പഭക്തരുമായി വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

KSRTC to take over private buses; 1,000 buses to hit the roads soon to improve transportation

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അയ്യപ്പഭക്തരുമായി വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പമ്പയില്‍ നിന്ന് കരിമടത്തേക്ക് സര്‍വീസ് നടത്തിയ ബസിലെ കണ്ടക്ടര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. RPC 694 ബസിലെ കണ്ടക്ടര്‍ എം ആര്‍ രാജേഷിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വാക്കേറ്റത്തെ തുടര്‍ന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ശബരിമല തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും മാന്യവും സൗഹാര്‍ദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതില്‍ കെഎസ്ആര്‍ടിസി പ്രതിജ്ഞാബദ്ധമാണ്. തീര്‍ത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Tags