ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, 11.71 കോടി രൂപ നേടി

ksrtc


തിരുവനന്തപുരം: തിങ്കളാഴ്ച രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആയ 11.71 കോടി രൂപ സ്വന്തമാക്കി കെ എസ് ആർ ടി സി. ടിക്കറ്റ് വരുമാനത്തിലൂടെ 10.89 കോടി രൂപയും ടിക്കറ്റിതര വരുമാനത്തിലൂടെ 81.55 ലക്ഷം രൂപയും ഉൾപ്പെടെയുള്ള കണക്കാണിത്. 2026 ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി കെഎസ്ആർടിസി നേടിയത്. 7 ദിവസങ്ങൾക്ക് ശേഷം ഇതിന് തൊട്ടു താഴെയെത്തി. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 

tRootC1469263">

2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കളക്ഷൻ. 2025 ഡിസംബർ മാസത്തിൽ ശരാശരി 8.34 കോടി രൂപ രൂപയിൽ എത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2026 ജനുവരി മാസത്തിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി.

മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സഹായ സഹകരണങ്ങൾ ഈ തുടർച്ചയായിട്ടുള്ള ജൈത്രയാത്രയ്ക്ക് സഹായകരമായിട്ടുണ്ട്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Tags