കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം; പുതിയ ബസുകള്‍ വേണമെന്ന് സര്‍ക്കാരിന് സിഎംഡിയുടെ കത്ത്
ബസ് വാങ്ങാന്‍ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും സിഎംഡി കത്തില്‍ ആവശ്യപ്പെടുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സര്‍ക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കില്‍ 1,900 ബസുകള്‍ അടിയന്തരമായി വേണമെന്നാണ് ആവശ്യം.
ബസ് വാങ്ങാന്‍ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും സിഎംഡി കത്തില്‍ ആവശ്യപ്പെടുന്നു.കെഎസ്ആര്‍ടിസിക്ക് 5,535 ബസുകളാണ് സംസ്ഥാനത്ത് ഒട്ടാകെ ഉള്ളത്. അതില്‍ മൂവായിരത്തിലധികം വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കി ഷെഡ്ഡില്‍ കയറ്റേണ്ട വാഹനങ്ങളാണ്.
പ്രിയദര്‍ശിനി സൗജന്യ യാത്ര കൂടി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 1,000 കോടി ചെലവില്‍ 2,300 പുതിയ ഡീസല്‍ ബസുകളും 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകളുമാണ് വാങ്ങുക. വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടി അത്യന്താപേക്ഷിതമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
.jpg)

