പട്ടാമ്പിയിൽ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്

google news
dddd

പാലക്കാട് : പട്ടാമ്പി ശങ്കരമംഗലം ആനവളവില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും നിലമ്പൂര്‍ വഴിക്കടവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ വന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ പുലര്‍ച്ചെ
രണ്ടോടെയാണ് സംഭവം.

ചരക്കുമായി വന്ന ലോറിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ കാബിന്‍ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. അപകട സമയത്തെ മഴയും വളവും അപകടത്തിന് ആക്കം കൂട്ടി. അപകടത്തില്‍ ലോറിയുടെ ഒരുഭാഗവും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ സ്ഥലത്തെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പട്ടാമ്പി പോലീസ്കേസെടുത്തു.

Tags