തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും പെട്രോള്‍ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
എം.സി റോഡില്‍ വട്ടപ്പാറ കണക്കോടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും പെട്രോള്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കിളിമാനൂരിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസ്സിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15 പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ 10 യാത്രക്കാരാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് പ്രദേശവാസികളും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
.jpg)

