നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം ; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

bus

അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു.

കാട്ടാക്കട ആമച്ചിലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍ വെട്ടിയില്‍തടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാട്ടാക്കട ആമച്ചല്‍ തൃക്കാഞ്ഞിപുരത്ത് കുരുതംകോട് ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ഓര്‍ഡിനറി ബസ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാര്‍ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയതിനാല്‍ അവരെ കാത്തിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ സജീര്‍. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതര പരിക്കുകളോടെ സജീറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്.

Tags